Your Image Description Your Image Description

ഗൂഡല്ലൂർ(തമിഴ്നാട്): കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു . പ്രതി പോലീസ് പിടിയിൽ .നീലഗിരി പന്തല്ലൂർ കൊളപ്പള്ളിയിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ചേരമ്പാടി പോലീസ് അറസ്റ്റ് ചെയ്തത് . കൊളപ്പള്ളി സ്കൂൾ റോഡ് പരിസരത്ത് താമസിക്കുന്ന ബാലകുമാർ (39) ആണ് പിടിയിലായത്. ​അക്രമണത്തിൽ പരിക്കേറ്റ ബാലകുമാറിൻ്റെ ഭാര്യ ശോഭന (29) ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം . കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എപ്പോഴും വഴക്ക് പതിവായതിനെ തുടർന്ന് ശോഭന കഴിഞ്ഞ ദിവസം ഏലമണ്ണയിലെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ശേഷം ബാലകുമാർ ശനിയാഴ്ച വൈകിട്ട് ശോഭനയുടെ അമ്മ വീട്ടിൽ എത്തി തൻ്റെ കൂടെ വീട്ടിലേക്ക് വരാൻ വിളിച്ചെങ്കിലും ശോഭന തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് ബാലകുമാർ കൈയിൽ കരുത്തി വച്ചിരുന്ന പേനാകത്തി ഉപയോഗിച്ച് ശോഭനയുടെ കഴുത്തറത്തത്.

ശോഭയുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ യുവതിയെ പന്തല്ലൂർ സർക്കാരാശുപത്രിയിലെത്തിച്ചു. പിന്നീട് പരിക്ക് ​ഗുരുതരമായതിനാൽ ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. നിലവിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശോഭന. ആക്രമണം നടത്തി വീട്ടിൽ നിന്നും ഇറങ്ങിയോടിയ ബാലകുമാറിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *