Your Image Description Your Image Description

ബെംഗളൂരു: 27-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍.മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എല്‍.സി.യുമായ സൂരജ് രേവണ്ണ പീഡനക്കേസില്‍ പോലീസ് പിടിയിലായത് . സൂരജ് രേവണ്ണ പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ഞായറാഴ്ച പോലീസ്അറസ്റ്റ് ചെയ്തത്.

ഹാസനിലെ ഫാംഹൗസില്‍വെച്ച് ജോലി ലഭിക്കാന്‍ സഹായം ആവശ്യപ്പെട്ട് പോയപ്പോള്‍ സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 27-കാരനായ യുവാവിന്റെ ആരോപണം. തുടർന്ന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട് . അതേസമയം, ഈ സംഭവം വ്യാജപരാതിയാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം.

അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരന്‍ നേരത്തെ സമീപിച്ചിരുന്നതായും പണം നല്‍കിയില്ലെങ്കില്‍ സൂരജിനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സൂരജ് രേവണ്ണയുടെ സുഹൃത്തായ ശിവകുമാര്‍ പറയുന്നത്. കഴിഞ്ഞദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവകുമാര്‍യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശേഷം പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും ബന്ധുവിനുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പ്രജ്ജ്വല്‍ രേവണ്ണ ലൈംഗികപീഡനക്കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുമ്പോഴാണ് ജെ.ഡി.എസിന് നേരെ തിരിച്ചടിയായി സൂരജിന്റെപേരിലും കേസ് വന്നിരിക്കുന്നത്. അതേസമയം ഇരുവരുടെയും പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരേ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും മറ്റും കേസുകൾ നിലനിൽക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *