Your Image Description Your Image Description

തൃശ്ശൂർ: ലാബുകളിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് പരിശോധന നിർബന്ധമാക്കി. ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചിരിക്കുന്നത് . ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണ് എങ്ങനെ ഒരു നടപടി . ലാബിൽ കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്.

ആന്റിബയോട്ടിക്കുകൾ ഗുരുതര രോഗബാധയുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം.

ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷംമാത്രമേ മരുന്നുകൾ നിർദേശിക്കാവൂ. മരുന്നുകൾ നിർദേശിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂൾ കിറ്റും കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *