Your Image Description Your Image Description

ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി തിരികെയെത്തുന്ന വിദ്യാർഥികൾ ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ് ചെയ്താൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിർദേശം. എൻഎംസി ഈ മാസം എട്ടിന് പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങളിൽ ഇതോടെ ഇളവ് വരുത്തിയിരിക്കുകയാണ് .

കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയ കാരണങ്ങളാൽ ഓൺലൈനിൽ പഠനം നടത്തിയിരുന്ന വിദ്യാർഥികളോടു തിരികെ ചെന്ന ശേഷം ഓൺലൈൻ പഠനകാലയളവിലെ പ്രാക്ടിക്കൽ ക്ലാസുകൾ പൂർത്തിയാക്കണമെന്നും ഇതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമായിരുന്നു എൻഎംസി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇനി മുതൽ ഈ സർട്ടിഫിക്കറ്റ് പരിഗണിക്കില്ലെന്നും പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ വിദ്യാർഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് (എഫ്എംജി) പരീക്ഷ വിജയിച്ച ശേഷം 2/3 വർഷത്തെ ഇന്റേൺഷിപ് ഇവിടെ പൂർത്തിയാക്കണമെന്നുമാണു പുതുക്കിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നത്. ഇതാണു ദിവസങ്ങൾക്കു ശേഷം തിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *