Your Image Description Your Image Description

ക്ലെയിമുകൾ കൂട്ടിച്ചേർക്കാം

സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കു പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയോടൊപ്പം എൻആർഐ, മൈനോറിറ്റി, കാറ്റഗറി ക്ലെയിമുകൾ സമർപ്പിക്കാത്തവർക്കു കൂട്ടിച്ചേർക്കാം. 24നു 6 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം.

എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടികയായി

കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടികയായി കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ 25നു വൈകിട്ടു 4നു മുൻപു കോളജുകളിൽ പ്രവേശനം നേടണം. താൽക്കാലിക പ്രവേശനം തിരഞ്ഞെടുക്കുന്നവർ കോളജുകളിൽ ബന്ധപ്പെട്ട് പ്രവേശനം തിരഞ്ഞെടുക്കുന്നവർ കോളജുകളിൽ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയാൽ മതിയാകും. ഒന്നാം ഓപ്ഷൻ ലഭിച്ചവരും സ്ഥിരപ്രവേശനം തിരഞ്ഞെടുത്തവരും ഈ സമയപരിധിക്കുള്ളിൽ കോളജുകളിൽ നേരിട്ടുഹാജരായാണു പ്രവേശനം നേടേണ്ടത്.

എംജി പിജി: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്മെന്റും കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ 26നു വൈകിട്ടു 4നു മുൻപും കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 6നു മുൻപും കോളജുകളിൽ പ്രവേശനം നേടണം.

എംജി ബിഎഡ്: അപേക്ഷ 30 വരെ

കോട്ടയം ∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്സ് ട്രെയ്നിങ് കോളജുകളിൽ ഏകജാലക സംവിധാനത്തിലൂടെയുള്ള ബിഎഡ് പ്രവേശനത്തിന് ഈ മാസം 30 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. സാധ്യതാ അലോട്മെന്റ് ജൂലൈ 4നും ആദ്യ അലോട്മെന്റ് ജൂലൈ 8നും പ്രസിദ്ധീകരിക്കും. ഒന്നാം സെമസ്റ്റർ ക്ലാസ് ജൂലൈ 22ന് ആരംഭിക്കും.

കേരള കേന്ദ്ര സർവകലാശാല:സ്പോട് അഡ്മിഷൻ പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിൽ ഒഴിവുള്ള പിജി സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. ഹിന്ദി, മാത്‌സ് – ജൂൺ 26, മലയാളം – 27, യോഗ, എജ്യുക്കേഷൻ- 26,മലയാളം – 27, യോഗ, എജ്യുക്കേഷൻ- 26, 27, കന്നഡ- 29 എന്നീ തീയതികളിലാണു പ്രവേശനം. ഈ ദിവസങ്ങളിൽ രാവിലെ 10ന് ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളിൽ രേഖകൾ സഹിതം എത്തണം. www.cukerala.ac.in

Leave a Reply

Your email address will not be published. Required fields are marked *