Your Image Description Your Image Description

സായ് ധരം തേജ് വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു . രോഹിത് കെ പി സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമയായ ‘എസ്ഡിടി18’എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത് . ചിത്രം നിർമിച്ചിരിക്കുന്നത്
പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് . അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു.

ചിത്രത്തിൽ സായ് ധരം തേജ് ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പീരിയോഡിക് ഡ്രാമയായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗിന്റെ ഫസ്റ്റ് ഷെഡ്യൂളിന് മാത്രമാണ് ഇപ്പോൾ പുരോഗമിക്കുകയാണ്. ‘എസ്ഡിടി18’ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.

‘എസ്ഡിടി18’. എന്ന ചിത്രം പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന് ശേഷം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമാണത്തിൽ തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമയാണ് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *