Your Image Description Your Image Description

 

 

കൊച്ചി: കൊക്ക-കോള ഇന്ത്യ 250 എംഎൽ ബോട്ടിലുകളിൽ പൂർണ്ണമായും റീസൈക്കിൾ ചെയ്ത പെറ്റ് (ആർപിഇടി) ഉപയോഗിച്ച് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചു. പാക്കേജിംഗ് മേഖലയിൽ ഒരു സർക്കുലർ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കുള്ള കമ്പനിയുടെ മറ്റൊരു ചുവടുവയ്പ്പാണിത്. എഎസ്എസ്പി എന്ന് പേരിട്ടിരിക്കുന്ന ഈ ബോട്ടിലുകൾ ഒറീസ്സയിലാണ് ആദ്യമായി വിപണിയിൽ എത്തിക്കുന്നത്.

കൊക്ക-കോളയുടെ ബോട്ടിലിങ്ങ് പങ്കാളിയായ ഹിന്ദുസ്ഥാൻ കൊക്ക-കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്സിസിബിപിഎൽ) നിർമ്മിക്കുന്ന പുതിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കമ്പനിയുടെ സുസ്ഥിരതാ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. പരമ്പരാഗത വിർജിൻ പെറ്റ് പാക്കേജുമായി താരതമ്യം ചെയ്യുമ്പോൾ, താങ്ങാനാവുന്ന വിലയ്ക്കുള്ള ചെറിയ സ്പാർക്കിളിംഗ് പാക്കേജ് (എഎസ്എസ്പി) പെറ്റ് മെറ്റീരിയലിന്റെ ഭാരം 36% കുറയ്ക്കുകയും കാരണം 36% കാർബൺ എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ, വിർജിൻ പെറ്റിൽ നിന്ന് എഎസ്എസ്പിയിലെ റീസൈക്കിൾ ചെയ്ത പെറ്റിലേക്കുള്ള മാറ്റം കാരണം 66% കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *