Your Image Description Your Image Description

 

അമിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് എം ബി എ അഡ്മിഷൻ കൗൺസലിംഗ് സെഷൻ സംഘടിപ്പിക്കുന്നത്

കൊച്ചി: സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്‌സ് അമിറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് തങ്ങളുടെ എംബിഎ അഡ്മിഷൻ കൗൺസലിംഗ് ജൂൺ 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. മരടിലെ കുണ്ടന്നൂർ – പേട്ട റോഡിലുള്ള അബാദ് ന്യൂക്ലിയസ് മാളിന്റെ പത്താം നിലയിലുള്ള സിഐഐ സ്റ്റേറ്റ് ഓഫീസിലാണ് എംബിഎ അഡ്മിഷൻ കൗൺസലിംഗ് നടക്കുക. ജൂൺ 21 ന് രാവിലെ 9 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എം ബി എ കോഴ്‌സാണ് സിഐഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സ് അവതരിപ്പിച്ചിട്ടുള്ളത്. ഡാറ്റാ അനലിറ്റിക്‌സ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഇ-കോമേഴ്‌സ്, ഓമ്‌നിചാനൽ റീട്ടെയിൽ ആൻഡ് ഗ്ലോബൽ പ്രൊക്യുർമെൻ്റ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഫുൾ-ടൈം ദ്വിവത്സര പാഠ്യപദ്ധതിയാണ് ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിലെ എം ബി എ. 2016-ൽ സ്ഥാപിതമായ സിഐഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്‌സിൽ നിന്ന് ഇതിനോടകം എട്ട് ബാച്ചുകളാണ് ബിരുദധാരികളായി പുറത്തിറങ്ങിയിട്ടുള്ളത്. നോയിഡ-ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ കാമ്പസുകൾ പ്രവർത്തിച്ചു വരുന്നു. ആഗോള, ഇന്ത്യൻ, എംഎൻസി കമ്പനികളിൽ ഉയർന്ന ശമ്പള പാക്കേജോടെ 100 ശതമാനം പ്ലേസ്‌മെന്റുകൾ സിഐഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്‌സിന്റെ റെക്കോർഡാണ്.

കൊച്ചിയിൽ നടക്കുന്ന എംബിഎ അഡ്മിഷൻ കൗൺസലിംഗ് സെഷൻനിലൂടെ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എം ബി എ പഠനത്തിനു താത്പര്യമുള്ള വിദ്യാർത്ഥികളെ അവരുടെ ജോലി സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കാനും, വ്യവസായ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുമുള്ള അവസരമുണ്ടാക്കാനും സഹായകമാകും. അത്തരം സംവാദങ്ങളിലൂടെ വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ യാത്രയെയും തൊഴിൽ അഭിലാഷങ്ങളെയും കുറിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കും.

ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ മാനേജ്‌മെൻ്റും തങ്ങളുടെ കരിയർ പാതയായി പരിഗണിക്കുന്ന ബിരുദധാരികൾക്ക് സിഐഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സിന്റെ എംബിഎ അഡ്മിഷൻ കൗൺസലിംഗ് സെഷൻ ഒരു സുപ്രധാന വേദിയാണ്. പ്രമുഖ വ്യവസായ വിദഗ്ധരുമായും ഈ മേഖലയിലെ അധ്യാപകരുമായും സംവദിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട്. ആഗോളവും ആഭ്യന്തരവുമായ മുന്നേറ്റങ്ങളെക്കുറിച്ചും വിലയേറിയ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യാൻ ഈ അഡ്മിഷൻ കൗൺസലിംഗ് സെഷനിലൂടെ സാധ്യമാകും. ഈ കോഴ്‌സിനു ചേരുന്ന വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ യാത്രയെയും തൊഴിൽ അഭിലാഷങ്ങളെയും കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ ഈ അഡ്മിഷൻ കൗൺസലിംഗ് സെഷൻ പ്രാപ്തരാക്കും.

2023-ലെ കണക്കുകൾ പ്രകാരം 435.43 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ലോജിസ്റ്റിക്സ് വ്യവസായമേഖല രാജ്യത്തിൻ്റെ സമ്പദ്‌ വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഗണ്യമായ സാങ്കേതിക മുന്നേറ്റങ്ങൾ, സർക്കാർ തല മുന്നേറ്റങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം, ഈ മേഖല പരിവർത്തനാത്മകമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സിഐഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്‌സിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ വിവിധ വ്യവസായ മേഖലകളിലെ പ്രശസ്ത കമ്പനികളിൽ പ്രവർത്തിച്ചു വരുന്നു എന്നതും പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നുണ്ട്.

ലോജിസ്റ്റിക്‌സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എംബിഎ പ്രോഗ്രാമിലെ അവസരങ്ങളെപ്പറ്റി അറിയാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, വ്യക്തികൾ എന്നിവർക്ക് എം ബി എ അഡ്മിഷൻ കൗൺസലിംഗ് സെഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്സ്, എഫ് -408 , അമിറ്റി യൂണിവേഴ്സിറ്റി സെക്ടർ-125, നോയിഡ; സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്സ്, അമിറ്റി യൂണിവേഴ്സിറ്റി, എ 2 ബ്ലോക്ക്, നാലാം നില, റൂം നമ്പർ: 416, മുംബൈ – പൂനെ എക്‌സ്‌പ്രസ് വേ, മുംബൈ, സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്സ്, മേജർ ആർട്ടീരിയൽ റോഡ്, എ എ 2, ന്യൂടൗൺ, കടമ്പുകൂർ, പശ്ചിമ ബംഗാൾ 700135, എന്നിവിടങ്ങളിലാണ് സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്സ് കാമ്പസുകൾ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *