Your Image Description Your Image Description

കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് കോടതിയോട് ബഹുമാനമില്ലെന്നും കേസുകൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായും ‌കോടതി പറഞ്ഞു. എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചത് .

2018-ലെ ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. എന്നിട്ട് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം പലതവണ നീട്ടി ചോദിച്ചു. ബുധനാഴ്ച ഈ കേസ് വീണ്ടും ഹൈക്കോടതിയുടെ പരി​ഗണനയിൽ എത്തിയ ശേഷം സർക്കാർ അഭിഭാഷകൻ സമയം നീട്ടിചോദിച്ചു. ഇതാണ് കോടതിയെ ചൊടിപ്പിക്കാൻ കാരണം .

ഓരോ തവണ കേസുകൾ പരി​ഗണനയ്ക്ക് കോടതി എടുക്കുമ്പോളും സർക്കാരിന്റെ കുഴപ്പംകൊണ്ട് വീണ്ടും സമയം നീട്ടിനൽകേണ്ടി വരുന്നതായും നീതി നടപ്പാക്കുന്നതിന് ഇത് തടസ്സമാകുന്നുവെന്നും ജസ്റ്റിസ് ദിനേശ്കുമാർ സിങ് വിമർശിച്ചു.

എന്നാൽ സർക്കാരിനെ സംബന്ധിച്ച് ഇപ്പോഴത്തെ വിമർശനം രേഖാമൂലം ഒരു ഉത്തരവിന്റെ രൂപത്തിൽ ആണെന്നുള്ള വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് . കേസ് ജൂലൈ നാലിലേക്കാണ് മാറ്റിയിരിക്കുന്നത്. അന്ന് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ 50000 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കോടതി ഉത്തരവിൽ നൽകിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *