Your Image Description Your Image Description

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടർമാരും ആവശ്യപ്പെടുന്നത് അനുസരിക്കുമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാർ പറഞ്ഞു. ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമി മാണ്ഡ്യയിൽനിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് വേണ്ടി തീരുമാനിച്ച്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കോൺഗ്രസ് സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പി.യുമായ ഡി.കെ. സുരേഷ് മത്സരിക്കുമെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ സൂചന നൽകിയത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ സുരേഷ് പിന്നീട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിട്ടില്ല.

ശിവകുമാർ. രാമനഗര ജില്ലയിലെ കനകപുരയിൽനിന്നുള്ള നിയമസഭാംഗമാണ് ശിവകുമാർ ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ ഇതിൽ കനകപുരയിലെ നിയമസഭാംഗത്വം രാജിവെക്കേണ്ടിവരും. ചന്നപട്ടണ സന്ദർശിച്ച് വോട്ടർമാരോടും നേതാക്കളോടും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ശിവകുമാർ പറഞ്ഞു. അതേ സമയം എതിർ പക്ഷത്ത് യുവജനതാദൾ സംസ്ഥാന അധ്യക്ഷനും എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാകും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയെന്ന് ഒരു സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *