Your Image Description Your Image Description

ആലപ്പുഴ:ആലപ്പുഴയിൽ പന്നിപ്പനി രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു .പക്ഷിപ്പനി പക്ഷികൾക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം .

മനുഷ്യരിൽ രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം നടത്തുന്നത് അത്ര എളുപ്പമല്ല. അതിനാൽ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസർജ്യവുമായുള്ള സമ്പർക്കവുമെല്ലാം നോക്കിയാണ് രോഗം നിർണയo നടത്തേണ്ടത് . അതേസമയം സ്രവപരിശോധനയിലൂടെ മാത്രമേ രോഗമേതെന്നു കൃത്യമായി മനസ്സിലാകാൻ സാധിക്കു .

പക്ഷിപ്പനിബാധിത മേഖലയിൽ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.തുടർന്ന് ഇവർക്കു പ്രതിരോധമരുന്നു നൽകുന്നുമുണ്ട്. അതേസമയം രോഗം കടുത്താൽ സ്രവപരിശോധന നടത്തും.

പക്ഷിപ്പനി ബാധിച്ച്മെക്സിക്കോയിൽ ഒരാൾ മരിച്ചിരുന്നു . കഴിഞ്ഞമാസം പശ്ചിമബംഗാളിലും പക്ഷിപ്പനി സ്ഥിരീകരിച്ച നാലുവയസ്സുകാരി കഴിഞ്ഞയാഴ്ച രോഗം ഭേദമായിരുന്നു. പക്ഷിപ്പനി ജില്ലയിൽറിപ്പോർട്ടു ചെയ്ത മുതലാണ് പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണo കൂടിയത് . കഴിഞ്ഞ 16-നു മാത്രമായി നാലുപേർക്ക് രോഗം കണ്ടെത്തിയിരുന്നു . ദിവസം ഒരു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ പൊതുവിടങ്ങളിൽ മുഖാവരണം നിർബന്ധമാണെന്ന് ഡോക്ടർമാർ പറയുന്നു.

പന്നിപ്പനി ലക്ഷണം

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം പക്ഷിപ്പനി ലക്ഷണം പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം

പക്ഷിപ്പനി; കൂടുതൽ വളർത്തു പക്ഷികളെ ഇന്നു കൊല്ലും

 

ആലപ്പുഴ പക്ഷിപ്പനി സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ സാഹചര്യത്തിൽ വടക്കൻമേഖലകളിൽ വളർത്തുപക്ഷികളെ വ്യാഴാഴ്ച കൊന്നൊടുക്കും. കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ എന്നിവിടങ്ങളിലാണ് മൃഗസം രക്ഷണവകുപ്പിൻ്റെ നേതൃത്വത്തിൽ വളർത്തുപക്ഷികളെ കൊല്ലുക. ഏകദേശം 6,069 പക്ഷികളെ കൊന്നു സംസ്കരിക്കേണ്ടിവരും. എറണാകുളത്തുനിന്നുള്ള സംഘത്തിൻ്റെ സഹായത്തോടെയാകും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുക.

ബുധനാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലും പലയിടങ്ങളിൽനിന്നു കോഴികളുടെയും കാക്കകളുടെയുമടക്കമുള്ള സാംപിളുകൾ ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും. പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാനുള്ള സംഘം അടുത്തയാഴ്ചയോടെ ജില്ലയിലെത്തും. അതിനായുള്ള പ്രാഥമികയോഗം ശനിയാഴ്ച ചേരും.

കോഴികൾക്കു പുറമേ പരുന്തിലും കാക്കയിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശം . കാക്കകളിൽനിന്നു രോഗം പടർന്നെന്നാണു സംശയം. ചേർത്തല, പള്ളിപ്പുറം മേഖലകളിലെ കോഴിഫാമുകൾ അടച്ചു. വളർത്തുപക്ഷികളെ കൊന്നൊടുക്കിയതിലൂടെ കോഴിക്കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. അവരിൽ പലരും ക്വാറന്റീനിലുമാണ്. ഹോട്ടൽ മേഖലയെയും പക്ഷിപ്പനി ബാധിച്ചു. ആലപ്പുഴ നഗരത്തിനു വടക്കോട്ടും ചേർത്തലയുടെ സമീപപ്രദേശങ്ങളിലും പല ഹോട്ടലുകളും അടച്ചെന്നും പ്രതിസന്ധിയാണെന്നും വ്യാപാരികൾ പറഞ്ഞു.

ഉന്നതതലസംഘത്തെ നിയോഗിക്കണം’

ജില്ലയിലെ പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ ഉന്നതതലസംഘത്തെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. തുടർച്ചയായി പക്ഷിപ്പനിയുണ്ടാകുന്നത് മേഖലയെ തകർക്കുന്നു. മന്ത്രിമാരടക്കമുള്ള സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാണുമെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *