Your Image Description Your Image Description

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന സ്വന്തമാക്കി ഇന്ത്യ. ബംഗളൂരു, ചിന്നസ്വാമിസ്റ്റേഡിയത്തില്‍ നാല് റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് നേടിയിരുന്നത്. സ്മൃതി മന്ഥാന (120 പന്തില്‍ 136), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (88 പന്തില്‍ പുറത്താവാതെ 103) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടാനാണ് സാധിച്ചത്. ലൗറ വോള്‍വാര്‍ട്ട് (135), മരിസാനെ കാപ്പ് (114) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന ഓവറില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കെ 11 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജ വസ്ത്രക്കറുടെ ആദ്യ പന്തില്‍ വോള്‍വാര്‍ട്ട് ഒരു റണ്ണെടുത്തു. അടുത്ത പന്ത് നാദിന്‍ ഡി ക്ലാര്‍ക്ക് ബൗണ്ടറി പായിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ നാദിന്‍ വിക്കറ്റ് നല്‍കി മടങ്ങി. മൂന്നാം ന്തില്‍ മറ്റൊരു വിക്കറ്റ് കൂടെ. നൊന്‍ഡുമിസോ ഷാന്‍ഗേസാണ് (0) മടങ്ങിയത്. പിന്നീട് അസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്.

ക്രീസിലെത്തിയ മീകെ ഡി റിഡ്ഡര്‍ അഞ്ചാം പന്തില്‍ ഒരു റണ്ണെടുത്തു. അവസാന പന്തില്‍ വോള്‍വാര്‍ട്ടിന് റണ്ണൊന്നും നേടാന്‍ സാധിച്ചതുമില്ല. 135 പന്തുകള്‍ നേരിട്ട വോള്‍വാര്‍ട്ട് മൂന്ന് സിക്‌സും 12 ഫോറും നേടി. 94 പന്തുകള്‍ നേരിട്ട കാപ്പ് മൂന്ന് സിക്‌സും 11 ഫോറും നേടി. തസ്മിന്‍ ബ്രിട്‌സ് (5), അന്നെകെ ബോഷ് (18), സുന്നെ ലുസ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പൂജ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഇന്ത്യക്ക് ഷെഫാലി വര്‍മ (20), ദയാലന്‍ ഹേമലത (24) എന്നിവരുടെ വിക്കറ്റുകള്‍ 100 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ സ്മൃതി – ഹര്‍മന്‍പ്രീത് സഖ്യം 171 കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ കൂട്ടുകെട്ട്് പൊളിഞ്ഞു. 120 പന്തുകള്‍ നേരിട്ട മന്ഥാന രണ്ട് സിക്‌സും 18 ഫോറും നേടിയിരുന്നു. പിന്നാലെ ഹര്‍മന്‍പ്രീത് – റിച്ചാ ഘോഷ് (13 പന്ത് 25) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും പുറത്താവാതെ നിന്നു. 88 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി.

Leave a Reply

Your email address will not be published. Required fields are marked *