Your Image Description Your Image Description
Your Image Alt Text

റിയാദ്​: സൗദി അറേബ്യയിൽ വ്യാപകമായി മഴയും വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്​ചയും തുടരുന്നു.

വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലു​ൾപ്പടെയാണ്​ മ​ഴക്കൊപ്പം ആലിപ്പഴം വീണത്​. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ്​ വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി.

തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്​. വെള്ളിയാഴ്​ച പുലർച്ചെ മുതൽ റിയാദ്​ നഗരത്തിൽ പരക്കെ മഴ പെയ്​തു. ഉച്ചക്ക്​ ശേഷമാണ്​ തോർന്നത്​.

മക്ക മേഖലയിലാകെയും മസ്​ജിദുൽ ഹറാമിലും വ്യാഴാഴ്​ച ശക്തമായ മഴ പെയ്​തു. മക്കയിലും ഖസീം, ഹാഇൽ, തബൂക്ക്​, വടക്കൻ അതിർത്തിയിലെ മറ്റ്​ മേഖലകൾ, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ്​ എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വർഷവും തുടരു​മെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *