Your Image Description Your Image Description

ആലുവ: ഒരു കിലോ MDMA-യുമായി യുവതി പോലീസ് പിടിയിൽ. ആലുവ റെയില്‍വേ സ്റ്റേഷനിലാണ് ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി പോലീസ് പിടിയിലായത് . ബെംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറി (26) നെയാണ് പിടിയിലായത് .റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത് .

വിപണിയില്‍ ഏകദേശം 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് യുവതിയുടെ കൈവശo ഉണ്ടായിരുന്നത് . ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.

പറവൂരില്‍നിന്ന്കഴിഞ്ഞ വര്‍ഷം അവസാനം 1.850 കിലോ എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് ഇതിന്റെ അന്വേഷണം നടക്കുകയാണ്. സംഘത്തിൽ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. അനില്‍, ആലുവ ഡിവൈ.എസ്.പി. എ. പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.എം. മഞ്ജുദാസ് എന്നിവരും ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *