Your Image Description Your Image Description
Your Image Alt Text

റിയാദ്​: സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി.

സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖി​െൻറയും ഛായാചിത്രങ്ങൾക്കിടയിൽ ഈന്തപ്പനയുടെ ചിത്രവും ആലേഖനം ചെയ്​തതാണ്​ സ്​റ്റാമ്പ്​​. ഇരുരാജ്യങ്ങളും തമ്മിൽ അഭിവൃദ്ധി പ്രാപിക്കുന്ന പങ്കാളിത്തത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഇത്​​.

വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് സുഗമമാക്കുകയും ചെയ്യുന്ന ഒരു ലാൻഡ് ലിങ്ക് റോഡാണ്​ പുതുതായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതത്തിനായി തുറക്കുന്നത്​.

ഒമാനും സൗദിക്കുമിടയിൽ പുതിയ റോഡ് തുറക്കുന്നതിനോട്​ അനുബന്ധിച്ചാണ്​ തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കിയത്​.

ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു കരഗതാഗത മാർഗവുമായ റോഡാണ്​ സൗദി കിഴക്കൻ പ്രവിശ്യയിലൂടെ റൂബുൽ ഖാലി മേഖലയിലൂടെ ഇരുരാജ്യങ്ങളുടെയും കര അതിർത്തി മുറിച്ച്​ ഒമാനിലേക്ക്​ നിർമിച്ചിരിക്കുന്നത്​. നിർമാണം നേരത്തെ പൂർത്തിയായെങ്കിലും ഔദ്യോഗികമായി ഗതാഗതത്തിന്​ തുറക്കുന്നത്​ ഇപ്പോഴാണ്​. ഇതി​െൻറ ഭാഗമായാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ ഉയർത്തിക്കാണിക്കുന്ന​ തപാൽ സ്​റ്റാമ്പ് പുറത്തിറക്കുന്നത്​.

‘സൗദി വിഷൻ 2030’, ‘ഒമാൻ വിഷൻ 2040’ എന്നിവ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും ഭാവി ദർശനങ്ങളുമായി സ്​റ്റാമ്പ്​ ബന്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *