Your Image Description Your Image Description

 

യൂറോ കപ്പ് ഫുട്ബോളിൽ പോർച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലികിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ജയിച്ചുകയറിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയാണ് വിജയ ഗോൾ നേടിയത്.

മത്സരം തുടങ്ങി 62-ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാൽ 69-ാം മിനിറ്റിൽ റോബിൻ റനാക്കിന്റെ സെൽഫ് ഗോളാണ് തിരിച്ചടിയായത്. തുടർന്നാണ് ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോൺസെയ്സോയുടെ വിജയ ഗോൾ.

Leave a Reply

Your email address will not be published. Required fields are marked *