Your Image Description Your Image Description

കൊൽക്കത്ത: ട്രാൻസ്ജെൻ‍ഡർ വിഭാഗത്തിന് ഒരുശതമാനം സംവരണo ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി.സർക്കാർ ജോലിയിൽ ഒരുശതമാനം സംവരണമേർപ്പെടുത്തണമെന്നാണ് ബംഗാൾ സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടത് .

ട്രാൻസ്ജെൻ‍ഡറുകൾക്ക് തുല്യപരിഗണന നൽകുന്നതാണ് സർക്കാർ നയമെങ്കിലും ഇവർക്കായി സംവരണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കോടതിയുടെ നിരീക്ഷണത്തിൽ കണ്ടെത്തിയത് .

സർക്കാർ ജോലിയിൽ ട്രാൻസ്ജെൻഡറുകൾക്ക്‌ സംവരണം ഉറപ്പുവരുത്തണമെന്ന് ബംഗാൾ ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് രാജശേഖർ മന്ധ ഉത്തരവിട്ടു.

അധ്യാപക യോഗ്യത പരീക്ഷ വിജയിച്ച ട്രാൻസ്ജെൻഡർ ഉദ്യോഗാർഥിയാണ് അഭിമുഖത്തിന് വിളിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു . അതിനാൽ പ്രത്യേകപരിഗണന നൽകി പരാതിക്കാരന്റെ അഭിമുഖം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *