Your Image Description Your Image Description

 

ഗോവയിൽ അസുഖ ബാധിതനായി കഴിയുന്ന ​ഗുരുവിനെ കാണാൻ വരാൻ ഷാരൂഖ് ഖാനോട് അഭ്യർത്ഥിച്ച് കോൺ​ഗ്രസ് നേതാവ് സരിതാ ലൈറ്റ്ഫ്ലാം​ഗ്. ഷാരൂഖ് ഖാന്റെ പഴയ ​ഗുരുവും തന്റെ സഹോദരനുമായ എറിക് ഡിസൂസയെ കാണാൻ വരണമെന്നാണ് സൂപ്പർ താരത്തോട് സരിത ആവശ്യപ്പെട്ടത്. സരിത എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എറിക്കിനെ ഷാരൂഖ് ഖാന്റെ ​ഗുരു എന്ന് ഊന്നിപ്പറയുകയാണ് സരിത വീഡിയോയിൽ. സാഹചര്യം എത്രമാത്രം അടിയന്തരമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. “വന്നുകണ്ട് അദ്ദേഹത്തിനൊപ്പം അല്പനേരം ചെലവിടണം. മുംബൈയും ​ഗോവയും തമ്മിൽ വലിയ ദൂരമൊന്നുമില്ല. ഒരു മണിക്കൂർ വിമാനയാത്രയുടെ കാര്യമല്ലേയുള്ളൂ. അദ്ദേഹത്തിന്റെ ആരോ​ഗ്യം വഷളായി വരികയാണ്. അദ്ദേ​ഹത്തിനിനി സംസാരിക്കാനാവുമെന്ന് തോന്നുന്നില്ല”, സരിത പറഞ്ഞു.

“ഇതെന്റെ അവസാനത്തെ അഭ്യർത്ഥനയായേക്കാം. എന്റെ സഹോദരൻ എറിക്കിന്റെ അരികിൽ ഷാരൂഖ് ഖാനെ എത്തിക്കാനുള്ള അവസാനശ്രമം. ഓരോ ദിവസവും ഓരോ നിമിഷവും എറിക്കിന്റെ ആരോ​ഗ്യം വഷളായിവരികയാണ്. ഫ്ലൈറ്റിൽ ഒരു മണിക്കൂർ മാത്രം അകലെയുള്ള മുംബൈ, അദ്ദേഹത്തിൻ്റെ രോഗബാധിതമായ ഹൃദയത്തിന് ആശ്വാസം പകരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സന്ദർശനം എറിക്കിന്റെ ലോകത്തെ അർഥപൂർണമാക്കുകയും പ്രത്യാശയുടെ പ്രകാശം തെളിയിക്കുകയുംചെയ്യും”, സരിത വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഇതിന് പുറമേ എറിക്കും ഷാരൂഖ് ഖാനും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള മറ്റൊരു വീഡിയോയും അവർ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിൽ ശശി തരൂർ എം.പി, പൂജാ ദദ്ലാനി, ​ഗൗരി ഖാൻ, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്, ധ്രുവ് റാഠീ, സുഹാനാ ഖാൻ എന്നിവരെ മെൻഷൻ ചെയ്തിട്ടുണ്ട്.

ഷാരൂഖ് ഖാനെ മാനേജർ മുഖാന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സരിത പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *