Your Image Description Your Image Description

ന്യൂഡൽഹി: ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഡെക്ക്‌വർത്ത് ലൂയിസ് (ഡി.എൽ.എസ്.) നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക്‌വർത്ത് അന്തരിച്ചു. മഴകാരണം കളി മുടങ്ങുന്ന വേളയിൽ ജേതാക്കളെ കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമമാണിത്. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായ ഫ്രാങ്ക് ഡെക്ക്‌വർത്തും ഗണിതശാസ്ത്രജ്ഞനായ ആന്റണി ലൂയിസും ചേർന്നാണ് ഈ മഴനിയമത്തിന് പിന്നിൽ . 1997-ലാണ് ഈ മഴനിയമം ക്രിക്കറ്റിൽ പരീക്ഷിച്ചുതുടങ്ങിയത്. ശേഷം 2001 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് (െഎ.സി.സി.) മത്സരങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയത് .

 

ഡി.എൽ.എസ്. നിയമത്തിൽ ജേതാക്കളെ നിശ്ചയിക്കുന്നത്കളിച്ച ഓവറുകള്‍, നഷ്ടമായ വിക്കറ്റുകൾ തുടങ്ങി പല മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്. പലപ്പോഴും ഈ നിയമത്തിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശാസ്ത്രീയമായ മറ്റൊരു നിയമം ഇല്ലെന്നതിനാൽ ഡി.എൽ.എസ്. മാറ്റാൻ ഐ.സി.സി. തയ്യാറായിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *