Your Image Description Your Image Description

19-ാം വയസ്സിൽ നഷ്ടപ്പെട്ട നൃത്തത്തെ തിരിച്ച് പിടിക്കാൻ വേദിയിലേക്ക്‌ ഞായറാഴ്ച തിരിച്ചെത്തുകയാണ് തൃശ്ശൂർ പ്രിൻസിപ്പൽ മുൻസിഫ് ആൻമേരി കുരിയാക്കോസ്. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന നൃത്താവതരണത്തോടെ തനിക്ക്‌ നഷ്ടപ്പെട്ട ഇഷ്ടത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അവർ തിരിച്ചുപിടിക്കും.

നർത്തകിയും നൃത്താധ്യാപികയുമായ തൃശ്ശൂർ സ്വദേശി വിനീതാ നാരായണന്റെ ശിഷ്യയാണ് ആൻമേരി . നിലമ്പൂർ വാണിയമ്പലം സ്വദേശികളും അധ്യാപകരുമായിരുന്ന പരേതനായ ഇ.പി.കുരിയാക്കോസിന്റെയും വി.എസ്. മറിയാമ്മയുടെയും മകളായ ആൻമേരി നാലാംവയസ്സ് തൊട്ട് നൃത്തം അഭ്യസിച്ചു തുടങ്ങി . സ്കൂൾ-കോളേജ് പഠനകാലത്ത് നൃത്തത്തിനും മറ്റും നിരവധിസമ്മാനങ്ങളും നേടിയിട്ടുണ്ട്. എന്നാൽ, 19-ാം വയസ്സിൽ നൃത്തം അവസാനിപ്പിക്കുകയായിരുന്നു .

22 മത്തെ വയസ്സിൽ വിവാഹിതയായ അവർ നാല്‌ മക്കളുടെ അമ്മയുമാണ്. മക്കളായ ആമ്പലിനെയും ഗസലിനെയും നൃത്തം പഠിപ്പിക്കാൻ വേണ്ടിയാണ് വിനീതാ നാരായണനെ സമീപിച്ചിരുന്നത് ഭർത്താവ് യു ഗിരീഷ്‌കുമാർ മഞ്ചേരി ജില്ലാ കോടതിയിലെ അഭിഭാഷകനാണ് .

Leave a Reply

Your email address will not be published. Required fields are marked *