Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ തു​​​ള​​​സി ഗ​​​ബ്ബാ​​​ർ​​​ഡി​​​നെ നാ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സി​​​ഐ​​​എ,എ​​​ൻ​​​എ​​​സ്എ മു​​​ത​​​ലാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മേ​​ൽ​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല​​​യാ​​​ണ് ഈ ​​​പ​​​ദ​​​വി​​​യി​​​ലൂ​​​ടെ തു​​​ള​​​സിക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

തു​​​ള​​​സി ഇ​​​റാ​​​ക്കി​​​ലും കു​​​വൈ​​​റ്റിലും അ​​​ട​​​ക്കം ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ട് സൈ​​​നി​​​ക​​​സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷം മുൻപ് വരെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു. 2013 മു​​​ത​​​ൽ 2021 വ​​​രെ ഹ​​​വാ​​​യി​​​യി​​​ൽ​​​ നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി വി​​​ട്ട​​​ശേ​​​ഷം റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന് ട്രം​​​പി​​​നെ പി​​​ന്തു​​​ണ​​​ച്ചു.

തു​ള​സി അ​മേ​രി​ക്ക​ൻ സ​മോ​വ വം​ശ​ജ​യാ​ണ്. തു​ള​സി​യു​ടെ അ​മ്മ ഹി​ന്ദു​മ​ത​ത്തി​ൽ ചേ​രു​ക​യും മ​ക്ക​ൾ​ക്കു ഹൈ​ന്ദ​വ പേ​രു​ക​ൾ ന​ല്കു​ക​യു​മാ​യി​രു​ന്നു. തു​ള​സി​യും ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *