Your Image Description Your Image Description

മൂന്നാര്‍: മാട്ടുപ്പട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരേ ഇടുക്കി ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കി വനംവകുപ്പ്. മൂന്നാര്‍ ഡി.എഫ്.ഒ. ഇന്‍ ചാര്‍ജ് ജോബ് ജെ.നേര്യംപറമ്പിലാണ് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയത്.

സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണ്. ആനമുടി ഷോല ദേശീയോദ്യാനം , പാമ്പാടുംഷോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതി ദുര്‍ബല മേഖലകളും ജലാശയങ്ങൾ,കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വ് ജലാശയത്തിന് അകലെ അല്ല.

വൃഷ്ടിപ്രദേശത്ത് സദാസമയവും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ആനകള്‍ ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നതും പതിവാണ്.അത് കൊണ്ട് പ​ദ്ധ​തി നടപ്പിലാക്കിയാൽ മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്കും.

ഇ​ത്ത​രം സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ല​ഘൂ​ക​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ര്‍​ബ​ന്ധ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *