Your Image Description Your Image Description

ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കടയ്ക്കെതിരെ നടപടി. സംഭവത്തിൽ കശ്മീർ സ്വദേശികളോട് കട ഒഴിയാൻ നിർദേശന നൽകി അധികൃതർ.

കുമളി സ്വദേശിയും രണ്ട് കശ്‍മീരി സ്വദേശികളും ഒരുമിച്ചാണ് കട നടത്തി വന്നിരുന്നത്.ഇവരുടെ പ്രവർത്തി ടുറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരുടെ നടപടി എടുത്തത്.

അതുപോലെ കശ്‍മീരി സ്വദേശികളോട് പാർട്ണർഷിപ് ഒഴിയാനും നിർദേശം നൽകി.സ്ഥാപനം ഇപ്പോൾ താത്കാലികമായി അടച്ചിരിക്കുകയാണ്.കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോൾ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലിൽ ഹീബ്രു ഭാഷയിൽ സംസാരിച്ചു. ഇത് കേട്ട കടയിൽ ഉണ്ടായിരുന്ന ഉടമകളിൽ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു. ഇസ്രായേൽ സ്വദേശി ആണെന്ന് പറഞ്ഞതോടെ നിങ്ങൾക്ക് ഇവിടെ നിന്നും സാധനങ്ങൾ തരില്ലെന്ന് പറയുകയും കടയിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാർ ഇടപെട്ട് കശ്‍മീരി സ്വദേശികളെ കൊണ്ട് മാപ്പ് പറയിച്ചു. ഈ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *