Your Image Description Your Image Description

ഇടുക്കി: പൊലീസ് ഉദ്യോ​ഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുമളിയിലെ സ്വകാര്യ ഹോട്ടലിലാണ് ആലപ്പുഴ സ്വദേശി എ ജി രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ്ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോ​ഗസ്ഥനാണ്സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും രതീഷ് ഫോണിലുടെ അറിയിച്ചിരുന്നു. ഇയാള്‍ കഴിഞ്ഞ കുറച്ച് നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു. ഡ്യൂട്ടിക്ക് പോകാൻ വേണ്ടി വ്യാഴാഴ്ചവീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയിലായിരുന്നു .

തുടർന്ന് ഇയാളുടെ ഫോണിലേയ്ക്ക് വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഫോണ്‍ ഓണാകുകയും സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം കുമളി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രതീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *