Your Image Description Your Image Description

 

 

കാലിഫോർണിയ: സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പിൽ വന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വർധിപ്പിക്കാൻ ‘മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്’ (Mlow) അവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ സവിശേഷത. മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ അവകാശവാദം.

മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പസ് ഓഡിയോ ഫോർമാറ്റിനേക്കാൾ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം ‘മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്’ നൽകും എന്നാണ് മെറ്റയുടെ അവകാശവാദം. ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും കോളുകൾ വിളിക്കാൻ ഓപ്പസാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ രണ്ട് സാമൂഹ്യമാധ്യമങ്ങളിലും മെറ്റ നേരത്തെ മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ വാട്‌സ്ആപ്പിലും ഈ ശബ്‌ദ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മെറ്റ അവകാശപ്പെടുന്നു. തെളിവായി കുറച്ച് ചെറിയ ഓഡിയോ ക്ലിപ്പുകൾ മെറ്റ പുറത്തുവിട്ടിട്ടുമുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്‌സ്‌ആപ്പിൽ പുത്തൻ ഫീച്ചറുകൾ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകൾ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരുന്നതാണ് ഒരു പുതുമ. മെറ്റയുമായി വിവരങ്ങൾ രജിസ്റ്റർ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക. മെറ്റയുടെ മറ്റ് ഉൽപന്നങ്ങളായ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്‌ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ഉപഭോക്താക്കൾക്ക് പുതിയ ഉൽപന്നങ്ങൾ കണ്ടെത്താൻ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിൽ വൈകാതെ വരും.

Leave a Reply

Your email address will not be published. Required fields are marked *