Your Image Description Your Image Description

 

ബോളിവുഡിൽ ഇപ്പോൾ താരവിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് . ജൂണ്‍ 23-ന് നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കുകയാണ് .

ഒരു മാഗസിന്റെ കവര്‍ പേജിലൂടെയാണ് താരങ്ങൾ അവരുടെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇരുവരുടേയും അവധിക്കാല യാത്രയില്‍ നിന്നെടുത്ത ചിത്രത്തോടൊപ്പം അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാകുന്നു’ എന്ന തലക്കെട്ട് ചേര്‍ത്തിട്ടുണ്ട്.

 

 

 

രാത്രി എട്ട് മണിക്ക് മുംബൈയിലെ ബാസ്റ്റ്യനിലാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഫോര്‍മല്‍ ആന്റ് ഫെസ്റ്റീവ് എന്നതാണ് ഡ്രസ്സ് കോഡ്. എന്നാല്‍ അവിടെ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഇതിനോടൊപ്പം നിര്‍ദേശമുണ്ട്. ലളിതമായ രീതിയിലായിരിക്കും ഇരുവരുടേയും വിവാഹാഘോഷമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

സൊനാക്ഷി നേരത്തെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വളരെയധികം രൂക്ഷമായിട്ടാണ് പ്രതികരിച്ചിരുന്നത് . ആളുകള്‍ എന്തിനാണ് തന്റെ വിവാഹത്തെ കുറിച്ച് വ്യാകുലപ്പെടുന്നതെന്നും വിവാഹമെന്നത് തന്റെ മാത്രം തിരഞ്ഞെടുപ്പാണെന്നും നടി പ്രതികരിച്ചു.

ഏറെ നാളായി സൊനാക്ഷിയും സഹീറും പ്രണയത്തിലായിരുന്നു . എന്നാൽ ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു ഇരുവരും . സൊനാക്ഷിയുടെ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് ഒടുവില്‍ അഭിനയിച്ച ചത്രം . വിവാഹത്തിൽ ബന്ധുക്കള്‍ക്കുപുറമേ ഈ സീരീസിലെ സഹപ്രവര്‍ത്തകരേയും ക്ഷണിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .സൊനാക്ഷി ബോളിവുഡ് നടനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസനോളില്‍നിന്നുള്ള എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ്.

സഹീര്‍ ഇഖ്ബാല്‍ സല്‍മാന്‍ ഖാന്‍ നിര്‍മിച്ച് 2019-ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത് .തുടർന്ന് സഹീര്‍ ഡബിള്‍ എക്‌സ് എല്‍, കിസി കാ ഭായ് കിസി കി ജാന്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിയിട്ടുണ്ട് . ഇതില്‍ ഡബിള്‍ എക്‌സ് എല്‍ എന്ന ചിത്രത്തില്‍ സോനാക്ഷി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *