Your Image Description Your Image Description

കൊച്ചി: വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനമേറ്റതിനെ തുടർന്ന് വാരിയെല്ലിനും നട്ടെല്ലിനും ​ഗുരുതരമായി പരിക്കേറ്റു.എറണാകുളം വൈപ്പിനിലെ വനിതാ ഓട്ടോ ഡ്രൈവർക്കാണ് ക്രൂര മർദ്ദനം ഉണ്ടായത് . വൈപ്പിൻ സ്വദേശിനിയായ ജയ (47)യ്ക്കാണ് മർദ്ദനമേറ്റത്. യാത്രക്കാരായ മൂന്ന് പുരുഷന്മാർ ചേർന്ന് ജയയെ മർദിക്കുകയായിരുന്നു. അക്രമണത്തിൽ വാരിയെല്ലിനും നട്ടെല്ലിനും ​ഗുരുതരമായി പരിക്കേറ്റ ജയ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു.

കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവച്ച് തിങ്കളാഴ്ച രാത്രിയാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്. വഴിയിൽ വച്ച് ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു. തുടർന്ന് കുറച്ച് ദൂരം പിന്നിട്ട് ചെന്ന് ചെറായിയിൽ എത്തിട്ട് ഓട്ടോയിൽ രണ്ട് സുഹൃത്തുക്കളെയും കൂടി ഇയാൾ കയറ്റി. എന്നിട്ട് മറ്റൊരു ആശുപത്രിയലേക്ക് പോകണമെന്ന് ജയയോട് പറഞ്ഞതോടെ അവിടേക്ക് വാഹനം തിരിച്ചു വിടുകയായിരുന്നു . പണം മറ്റൊരിടത്തു നിന്ന് വാങ്ങി ആശുപത്രിയിൽ കൊടുക്കണമെന്ന് പറഞ്ഞതോടെ അവിടേക്കുംക്കൂടി പോകുകയായിരുന്നു. അവസാനം ഇവരുടെ വാഹനം കുഴുപ്പിള്ളിക്ക് സമീപം ചാത്തങ്ങാട് ബീച്ചിലാണ് ഉള്ളതെന്നും അവിടേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പത്ത് മണിയോടെ ബീച്ചിന്റെ ഭാ​ഗത്തെത്തിയതോടെ മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് ഇവർ ആവശ്യo അറിയിച്ചു . പിന്നീട് ജയ രാത്രി ഇനിയും ഓട്ടം തുടരാൻ കഴിയില്ലെന്നും മറ്റൊരു വാഹനം ഏർപ്പാടാക്കി തരാമെന്നും പറഞ്ഞതോടെ പ്രകോപിതരായ യുവാക്കള്‍ യുവതിയെ ആക്രമിക്കാൻ തുടങ്ങി .

ജയയുടെ ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നു ഒരു യുവാവ് സംഭവം അന്വേഷിക്കുകയും ,തുടർന്ന് ജയക്കൊപ്പം ഓട്ടോ ഒടിക്കുന്ന ഇല്യാസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഓട്ടോ കടപ്പുറത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നിറക്കി കുനിച്ചുനിർത്തി മുതുകിന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് യുവതി പറ‍ഞ്ഞതായി ഇല്യാസ് പറഞ്ഞു. യുവാക്കളുടെ വാഹനം ബീച്ചിലിരിക്കുകയാണെന്നാണ് പറഞ്ഞാണ് ജയയെ അവിടെയെത്തിച്ചതെന്നും ഇല്യാസ് പറഞ്ഞു. ശേഷം ഉടൻ പോലീസിൽ വിവരമറിയിച്ച് ജയയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു .

ആദ്യം സമീപത്തുള്ള ആശുപത്രിയലെത്തിച്ചപ്പോൾ സ്കാനിങ്ങിൽ വച്ച് നെഞ്ചിലെ എല്ലിനുൾപ്പെടെ പൊട്ടലുള്ളതിനാൽ വിദ​ഗ്ദ ചികിത്സക്കായി ലിസി ആശുപത്രിയിലേക്ക് മാറ്റുവാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു . വർഷങ്ങളായി ഓട്ടോ ഓടിക്കുന്നയാളായ ജയയെന്നും ആരോ മനപ്പൂർവ്വം ചെയ്യിച്ചതാണോയെന്നാണ് സംശയമെന്നും ബന്ധുക്കൾ ആരോപിച്ചു. ജയയ്ക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരിയും സുഹൃത്തും പറഞ്ഞു.

അതേസമയം ഓട്ടോയിൽ യാത്ര ചെയ്തവരെ ഇതിന് മുമ്പ് പരിചയമില്ലെന്നും ഇവരുടെ സംസാരത്തിൽ നിന്നും ഉദയ കോളനിയിലുള്ളവരാണെന്നാണ് സംശയിക്കുന്നതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിരിക്കുവാണ് .

Leave a Reply

Your email address will not be published. Required fields are marked *