Your Image Description Your Image Description

റിയാദ്: പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് 179ഓളം വന്യജീവികളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത സൗദി പൗരനും മൂന്ന് വിദേശികളും പിടിയിൽ. സിറിയ, ഇറാഖി, ബംഗ്ലാദേശ് രാജ്യക്കാരായ മൂന്ന് പേരെയും ഒരു പൗരനെയും ദേശീയ വന്യജീവി വികസന കേന്ദ്രവുമായി ഏകോപിപ്പിച്ച് പരിസ്ഥിതി സുരക്ഷയുടെ പ്രത്യേക സേനയാണ് അറസ്റ്റ് ചെയ്തത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും കൈവശം വെച്ചതിലുൾപ്പെടും.

പാരിസ്ഥിതിക വ്യവസ്ഥയുടെയും വന്യ ജീവജാലങ്ങളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും സംരക്ഷണത്തിനുള്ള ചട്ടങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കുന്നതെന്ന് പരിസ്ഥിതി സേന പറഞ്ഞു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ജീവികളെ നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറിന് കൈമാറിയതായും സേന വിശദീകരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളെ പ്രദർശിപ്പിച്ചാലുള്ള ശിക്ഷ 10 വർഷം വരെ തടവോ മൂന്ന് കോടി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇതിലൊന്നോ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *