Your Image Description Your Image Description
Your Image Alt Text

‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ   ആശയ വിനിമയം നടത്തി. അതിന് ശേഷം അദ്ദേഹം കൂട്ടായ്മയെ അഭിസംബോധന   ചെയ്തു.

രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് ‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’ ഗുണഭോക്താക്കള്‍ പരിപാടിയുടെ ഭാഗമായി. കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

ഒരു വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഈ യജ്ഞം  തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്   പ്രധാനമന്ത്രി പറഞ്ഞു. വികസിത് സങ്കല്‍പ്പ് യാത്ര ആരംഭിച്ചിട്ട് 50 ദിവസം പോലും തികയുന്നതിന് മുമ്പ് 2.25 ലക്ഷം ഗ്രാമങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. ഇത് തന്നെ ഒരു റെക്കോര്‍ഡ് ആണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

പരിപാടി ഒരു മഹാ വിജയമാക്കിയതിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളിൽ നിന്ന് എന്തെങ്കിലും കാരണവശാല്‍ അതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടിയാണ് ‘വികസിത് സങ്കല്‍പ്പ് യാത്ര’യെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ ഒരു വിവേചനവുമില്ലാതെ എല്ലാ പൗരനിലേക്കും എത്തുകയെന്നതാണ് ഈ പരിപാടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ‘വിട്ടുപോയ ആളുകളിലേക്ക് എത്താന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

ഗുണഭോക്താക്കള്‍ക്കിടയിലെ അഭൂതപൂര്‍വമായ ആത്മവിശ്വാസം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു, ‘രാജ്യത്തുടനീളമുള്ള ഓരോ ഗുണഭോക്താവിനും കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഒരു കഥയുണ്ട്. ഇത് ധൈര്യം നിറഞ്ഞ കഥയാണ്.’ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റാന്‍ കഴിയുന്നു. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങൾ തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *