Your Image Description Your Image Description
Your Image Alt Text

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും പരിഭ്രാന്തി പരത്തി പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന തകർത്തു. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പാ ജനവാസ മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പടയപ്പയെ ജീപ്പ് പിടിപ്പിക്കാൻ ശ്രമിച്ച യാത്രക്കാർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.പുലർച്ചെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്ത് അരി അകത്താക്കി. നാട്ടുകാർ ശബ്ദമുണ്ടാക്കിയാണ് പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *