Your Image Description Your Image Description

 

ഡൽഹി: മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും എത്തുമെന്നത് ഉറപ്പായി. ഈ ഫോൺ ഏപ്രിലിൽ ലോക മാർക്കറ്റിൽ എത്തിയിരുന്നെങ്കിലും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നില്ല. മോട്ടോറോള ഇന്ത്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച ടീസറിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ വരുന്നു എന്ന കുറിപ്പോടെ എഡ്‌ജ് 50 അൾട്രായുടെ ചിത്രം മോട്ടോറോള ട്വീറ്റ് ചെയ്തു.

പിൻഭാഗത്ത് വുഡൻ ഡിസൈനിലുള്ള റിയർ പാനലോടെയാണ് മോട്ടോറോള എഡ്‌ജ് 50 അൾട്രാ സ്‌മാർട്ട്‌ഫോണിൻറെ വരവ്. മറ്റ് രാജ്യങ്ങളിൽ ലഭ്യമായ മോട്ടോറോള എഡ്‌ജ് 50 അൾട്രായിലെ സമാന ഫീച്ചറുകളാവും ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണിലുമുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. ഏറെ സവിശേഷതകൾ ഈ ഫോണിനുണ്ട്. 6.7 ഇഞ്ച് 1.5കെ pOLED ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗൺ 8എസ് ജനറേഷൻ ത്രീ ചിപ്‌സെറ്റ്, 16 ജിബി റാം, 1 ടിബി സ്റ്റോറേജ് എന്നിവ മോട്ടോറോള എഡ്‌ജ് 50 അൾട്രായ്ക്ക് ഇന്ത്യയിലുമുണ്ടായേക്കും. 50 എംപി പ്രൈമറി ക്യാമറ, 50 എംപി അൾട്രാ-വൈഡ്, 3x ഒപ്റ്റിക്കൽ സൂമോടോ 64 എംപി ടെലിഫോട്ടോ സെൻസർ എന്നിവ പിൻഭാഗത്തും 50 എംപി സെൽഫി ക്യാമറ മുൻ ഭാഗത്തും പ്രതീക്ഷിക്കുന്നു.

4500 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള എഡ്‌ജ് 50 അൾട്രായിൽ വരാൻ സാധ്യത. 124 വാട്ട്സ് ഫാസ്റ്റ് ചാർജിംഗും 50 വാട്ട് വയർലെസ് ചാർജിംഗും ഉണ്ടായേക്കും. വാട്ടർ-ഡെസ്റ്റ് റെസിസ്റ്റൻറ്, കോർണിംഗ് ഗോറില്ല ഗ്ലാസ് എന്നിവയും ഫോണിനുണ്ടാവും. എന്നാൽ മോട്ടോറോള എഡ്‌ജ് 50 അൾട്രാ എന്നുമുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും എന്ന് മോട്ടോറോള ഇന്ത്യ അധികൃതർ വ്യക്തമാക്കിയിട്ടില്ല. പുതിയ ഫോണിൻറെ ചിത്രം എന്തായാലും ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യൻ വിപണിയിലേക്ക് വരുന്ന ഫോണിൻറെ വില ഉടൻ തന്നെ പുറത്തുവരും.

 

Leave a Reply

Your email address will not be published. Required fields are marked *