Your Image Description Your Image Description

 

കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ വീട്ടിലെ വോട്ടിൽ ഉദ്യോഗസ്ഥർ ഒപ്പിടാതെ മനപ്പൂർവ്വം അസാധുവാക്കിയതായി ആരോപണം. ഇതിനെതിരെ പരാതി നൽകാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.

വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടുകൾ 12,665 എണ്ണമാണ് കാസർകോട് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ വിവിധ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് 8752 വോട്ടുകളാണ്. 75 നോട്ട വോട്ടുകളും 3838 വോട്ടുകൾ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തിൽ അധികം വോട്ടുകൾ അസാധുവായി. യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റൽ വോട്ടുകളേക്കാൾ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

വീട്ടിലെ വോട്ടിലെ, രേഖയിൽ പോളിംഗ് ഓഫീസർമാർ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂർവ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നൽകാനാണ് തീരുമാനം. ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് ഇങ്ങിനെ വോട്ട് അസാധുവാക്കിയതെന്നാണ് ആരോപണം. പ്രായമായ ആളുകളെ അപമാനിക്കലാണിതെന്നും ശക്തമായ നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *