Your Image Description Your Image Description
Your Image Alt Text

ദോ​ഹ: ഖ​ത്ത​റി​ലെ കോ​ള​ജ് അ​ലു​മ്നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കോ​ള​ജ് അ​ലു​മ്നി കേ​ര​ള (കാ​ക് ഖ​ത്ത​ർ) ഇ​ന്റ​ർ കൊ​ളീ​ജി​യ​റ്റ് ക​ലോ​ത്സ​വ​മാ​യ ത​രം​ഗ് 2023ന് ​പ്രൗ​ഢ​ഗം​ഭീ​ര സ​മാ​പ​നം. സ​ൽ​വ റീ ​താ​ജ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ത​രം​ഗി​ൽ 14 കോ​ള​ജ് അ​ലു​മ്‌​നി​ക​ളി​ൽ​നി​ന്ന് 800 ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ വ്യ​ക്തി​ഗ​ത- ഗ്രൂ​പ് ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. ഈ ​മാ​സം മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യാ​ണ് 65 ഇ​ന​ങ്ങ​ളി​ൽ ക​ലോ​ത്സ​വം ന​ട​ന്ന​ത്.

266 പോ​യ​ന്റു​മാ​യി കാ​യം​കു​ളം എം.​എ​സ്.​എം.​കോ​ള​ജ് അ​ലു​മ്നി തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും കാ​ക് ചാ​മ്പ്യ​ന്മാ​രാ​യി. 161 പോ​യ​ന്റു​മാ​യി തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലു​മ്നി ര​ണ്ടാം സ്ഥാ​ന​ത്തും, തൃ​ശൂ​ർ ഐ.​സി.​എ കോ​ള​ജ് അ​ലു​മ്നി 103 പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

സ​ൽ​വ റീ ​താ​ജ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര ന​ട​ൻ ഹ​രി​പ്ര​ശാ​ന്ത് വ​ർ​മ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡ്രീം ​പ്രോ​പ്പ​ർ​ട്ടി സി.​ഇ. ഷ​ഫീ​ഖ്, ഐ.​സി.​ബി.​എ​ഫ് ജ​ന. സെ​ക്ര​ട്ട​റി കെ.​വി ബോ​ബ​ൻ, അ​പ്പീ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സു​ബൈ​ർ പാ​ണ്ഡ​വ​ത്ത്, സാം ​കു​രു​വി​ള, പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു ധ​മ​നി, കാ​ക് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ്, സെ​ക്ര​ട്ട​റി സി​റാ​ജു​ദ്ദീ​ൻ ഇ​ബ്രാ​ഹിം റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​ക് ട്ര​ഷ​റ​ർ ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് ന​ന്ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *