Your Image Description Your Image Description
Your Image Alt Text

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ലി ഓ​ഫി​സി​നു സ​മീ​പ​മു​ള്ള മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി. തും​റൈ​ത്തി​ലും പ​രി​സ​ര​ത്തു​മു​ള്ള ആ​റു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​ത്.

എ​ട്ടു ഓ​വ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​സ്സ​ഫ ടീം ​ടു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യ​ത്. ഉ​സ്മാ​നെ മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ത​ന്മ​യ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി.

ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ബി​നു പി​ള്ള , ടി​സ പ്ര​സി​ഡ​ന്റ് ഷ​ജീ​ർ ഖാ​ൻ, ഭാ​രവാ​ഹി​ക​ളാ​യ ബൈ​ജു തോ​മ​സ്, അ​ബ്ദു​ൽ സ​ലാം, കി​ഷോ​ർ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പു​രു​ഷോ​ത്തം, അ​ഖി​ൽ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *