Your Image Description Your Image Description

ആലുവ: മോഷണക്കേസില്‍ ‘ഡ്രാക്കുള’ എന്ന് പേരുകേട്ട സുരേഷ് വീണ്ടും പിടിയില്‍. ആലുവയിലുള്ള ഗോള്‍ഡന്‍ ലൂബ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തുന്നതിനിടയിലാണ് കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയില്‍ കണ്ടോലിക്കുടി വീട്ടില്‍ സുരേഷിനെ (ഡ്രാക്കുള സുരേഷ്-39) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കടയിലുണ്ടായിരുന്നയാള്‍ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനായി പുറത്ത് പുറത്തുപോയ സമയം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 26000 രൂപ സുരേഷ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ പണം ഇയാളില്‍ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്. പിടിയിലായ സുരേഷ് നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് . ഇയാൾ കുന്നത്തുനാട്, മൂവാറ്റുപുഴ, ഹില്‍പ്പാലസ്, പുത്തന്‍കുരിശ്, ചോറ്റാനിക്കര, പെരുമ്പാവൂര്‍, ആലുവ, എറണാകുളം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന് ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണ്. സുരേഷിന്റെ രീതി എന്നത് കറങ്ങി നടന്ന് മോഷണം നടത്തലാണ് . സ്ഥാപനങ്ങളും മറ്റും നോക്കിവെച്ച് ആളുമാറിക്കഴിയുമ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുന്നതാണ് ഇയാളുടെ പതിവ് .

ഇയാൾ കോവിഡ് കാലത്ത് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍നിന്ന് പലതവണ ചാടിപ്പോയി പൊലീസിന്റെ ഉറക്കം കളഞ്ഞിട്ടുണ്ട് .ഇയാൾ മുമ്പ് മോഷണക്കേസില്‍ അറസ്റ്റിലായ സമയത്ത് പിടിക്കപ്പെട്ടപ്പോൾ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. എന്നാല്‍, എറണാകുളത്തെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍നിന്ന് മൂന്നുതവണയാണ് ഇയാള്‍ പോലീസിനെ കവിളിപ്പിച്ച് രക്ഷപ്പെട്ടത്. പിന്നീട് ഇയാളെ വീണ്ടും തിരഞ്ഞ് കണ്ടുപിടിച്ച് പോലീസ് പിടിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *