Your Image Description Your Image Description

കാസർകോട് : കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്.കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ 4.76 കോടിയുടെ തട്ടിപ്പാണ് നടന്നത് . 7.34 ലക്ഷത്തിന് കേരള ബാങ്ക് പെരിയ ശാഖയിൽ നിന്ന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരിച്ചുപിടിച്ചത്. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ സ്വർണമാണിത്. ഇതോടെ ഈ കേസിൽ ആകെ 1.6 കിലോ സ്വർണമാണ് വീണ്ടെടുത്തത് .

കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖയിൽ നിന്ന് 135 പവനും അബ്ദുൾ ഗഫൂർ പെരിയ ശാഖയിൽ പണയപ്പെടുത്തിയ 50 പവനും , അനിൽകുമാറും അബ്ദുൾഗഫൂറും ചേർന്ന് പണയപ്പെടുത്തിയിരുന്നു .തുടർന്ന് പോലീസിന്റെ അന്വേഷണത്തിലൂടെ ഇവാ പോലീസ് നേരത്തേ വീണ്ടെടുത്തിരുന്നു. അതേസമയം അന്ന് അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നില്ല. മാത്രമല്ല ഇവർക്കൊപ്പം പിടിയിലായ അഹമ്മദ് ബഷീർ ബന്ധുക്കളുടെ പേരിൽ ദേശസാത്കൃത ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിൽ 50 ലക്ഷത്തിന് പണയപ്പെടുത്തിയ സ്വർണാഭരണമാണ് ഇനി വീണ്ടെടുക്കാനുള്ളത്. അതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട് .

മേയ് ഒൻപതിന് സഹകരണസംഘം ഓഫീസിൽ തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ജോലിയിൽനിന്ന്‌ മാറ്റിനിർത്തിയിരുന്നു . തുടർന്ന് ആ സമയത്ത് അതിക്രമിച്ച് കടന്ന സെക്രട്ടറി കെ.രതീശൻ പണയ ഉരുപ്പടികൾ കടത്തുകയും . ഇത് പിന്നീട് സുഹൃത്തുക്കൾക്ക് പണയപ്പെടുത്താൻ നൽകുകയായിരുന്നു. ഇതേ തുടർന്ന് മുഖ്യപ്രതി രതീശനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ബേക്കൽ ഡിവൈ.എസ്.പി. ജയൻ ഡൊമിനികിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘവും ഇയാളെ പിടിക്കുന്നതിന് വേണ്ടിയുള്ള സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *