Your Image Description Your Image Description
Your Image Alt Text

ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് അതിന്‍റെ പോഷകഗുണം ഇരട്ടിയിലധികമാക്കും. മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്.

ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടാനും ഇവ സഹായിക്കും. കൂടാതെ രക്തചംക്രമണം വർധിപ്പിക്കാനും ഇവ സഹായിക്കും.

മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  വിറ്റാമിന്‍ എ ധാരാളം ഉള്ളതിനാൽ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ  കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ തലമുടി വളരാനും ഇവ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *