Your Image Description Your Image Description

 

ഗുവാഹത്തി: ഇത്തവണ ടി20 ലോകകപ്പ് കാണാൻ തനിക്ക് താൽപര്യമില്ലെന്ന് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. ടി20 ലോകകപ്പിൽ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോടാണ് പരാഗിൻറെ പ്രതികരണം. ഐപിഎൽ റൺവേട്ടയിൽ 573 റൺസ് നേടി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പരാഗിന് ലോകകപ്പ് ടീമിൽ ഇടം കിട്ടിയിരുന്നില്ല. പരാഗിൻറെ ടീം ക്യാപ്റ്റനായ സഞ്ജു സാംസണാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടം നേടിയത്.

ഭാരത് ആർമിക്ക് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് കാണാൻ തനിക്ക് താൽപര്യമില്ലെന്ന് പരാഗ് തുറന്നു പറഞ്ഞത്. ലോകകപ്പിൽ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോട് അതിന് ഉത്തരം പറഞ്ഞാൽ അത് പക്ഷപാതപരമായി പോകുമെന്നും സത്യസന്ധമായി പറഞ്ഞാൽ ഇത്തവണ ലോകകപ്പ് കാണാൻ തനിക്ക് താൽപര്യമില്ലെന്നും ആരാണ് കിരീടം നേടുന്നത് എന്ന് മാത്രമെ നോക്കുന്നുള്ളൂവെന്നും പരാഗ് പറഞ്ഞു. ഞാൻ ലോകകപ്പ് കളിക്കുമ്പോൾ ആരൊക്കെ സെമിയിൽ കളിക്കുമെന്ന് ആലോചിക്കാമെന്നും പരാഗ് പറഞ്ഞു.

അധികം വൈകാതെ തന്നെക്കുറിച്ച് മാധ്യമങ്ങൾ സംസാരിക്കുമെന്നും താൻ ഇന്ത്യക്കായി കളിക്കുമെന്നും പരാഗ് നേരത്തെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എപ്പോഴാണ് ഇന്ത്യക്കായി കളിക്കുക എന്ന് അറിയില്ല. പക്ഷെ, ഞാൻ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുമെന്നുറപ്പാണ്. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അഹങ്കാരമായി തോന്നാം. എന്നാൽ എൻറെ കഴിവിൽ എനിക്കുള്ള വിശ്വാസമാണത്. പത്ത് വയസുള്ളപ്പോൾ തന്നെ പിതാവും മുൻ റെയിൽവെ താരവുമായിരുന്ന പരാഗ് ദാസും ഇക്കാര്യം മനസിൽ ഉറപ്പിച്ചതാണെന്നും പരാഗ് പറഞ്ഞു.

ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീം സിംബാബ്‌വെ പര്യടനം നടത്തുമ്പോൾ പരാഗ് ഉൾപ്പെടെ ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ ടി20 ലോകകപ്പിൽ അഞ്ചിന് അയർലൻഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരകത്തിൽ ഇന്ത്യ, പാകിസ്ഥാനെ നേരിടും

Leave a Reply

Your email address will not be published. Required fields are marked *