Your Image Description Your Image Description
Your Image Alt Text

മരച്ചില്ലയില്‍ സുന്ദര ശില്‍പ്പങ്ങള്‍ കൊത്തിയെടുത്ത് ചിത്രകലയ്ക്ക് പുതിയ മാനം നല്‍കുകയാണ് പെരുമ്പാവൂർ സ്വദേശി പി എ ശശിധരൻ. പക്ഷികളും മത്സ്യങ്ങളും മനുഷ്യ രൂപങ്ങളുമുൾപ്പെടെ മനോഹരമായ നിരവധി ശിൽപ്പങ്ങളാണ് അദ്ദേഹം കൊത്തിയെടുത്തത്. നല്ലൂരിൽ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിലാണ് ശശിധരന്റെ കരവിരുത് ജനത്തെ ആകർഷിക്കുന്നത്.

മരത്തടിയില്‍ ചിത്രങ്ങള്‍ വരച്ച് കട്ട് ചെയ്‌തെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. അല്ലാത്തപക്ഷം മരത്തടിയുടെ രൂപത്തിനനുസൃതമായ രൂപങ്ങളാണ് നിർമ്മിക്കാറുള്ളതെന്ന് ശശിധരൻ പറയുന്നു. വെറും ശിൽപങ്ങൾക്ക് പകരം ‘ബ്രേക്ക് ദി ചെയിൻ’ പോലെയുള്ള ആശയത്തെ അടിസ്ഥാനമാക്കിയും മരത്തടിയിൽ കരവിരുത് തീർക്കാറുണ്ട്. മഹാഗണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ ഒറ്റത്തടിയിലാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്.

നേരത്തെ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്തിരുന്ന ശശിധരൻ വിരമിച്ച ശേഷമാണ് വുഡ് കാർവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ഈ മേഖലയിൽ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *