Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ആരൊക്കെ ഓപ്പൺ ചെയ്യണമെന്നുള്ളത് വലിയ ചർച്ചയാണ്. വിരാട് കോലി – രോഹിത് ശർമ സഖ്യം ഓപ്പൺ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത് – യശസ്വി ജയ്‌സ്വാൾ സഖ്യം ഓപ്പൺ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎൽ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലിൽ ജയ്‌സ്വാളിന് ഫോമിലാവാൻ സാധിച്ചിരുന്നില്ല.

ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പൺ ചെയ്യണമെന്ന് ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലി. ഐപിഎല്ലിൽ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയ്‌ക്കൊപ്പം വിരാട് കോലി ഓപ്പൺ ചെയ്യണമെന്ന് ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലി. മുപ്പത്തിയഞ്ചുകാരനായ കോലി ഐപിഎല്ലിൽ ആർസിബിക്കായി ഓപ്പൺ ചെയ്ത കോലി സീസണിലെ ടോപ് സ്‌കോററായിരുന്നു. 15 കളിയിൽ 741 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു.

പുറത്താവാതെ നേടിയ 113 റൺസാണ് ഉയർന്ന സ്‌കോർ. ഐപിഎല്ലിൽ കളിച്ച അതേ സ്വാതന്ത്ര്യത്തോടെ ലോകകപ്പിലും കോലി കളിച്ചാൽ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ടീമിലെ ഏറ്റവും മികച്ച താരമായ കോലി മികവിലേക്ക് എത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണെന്നും ഗാംഗുലി പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്‌പെഷ്യൽ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *