Your Image Description Your Image Description

പത്തനംതിട്ട : 14-കാരിയെ പീഡിപ്പിച്ച യുവാവിന് 33 വർഷം കഠിനതടവ് വിധിച്ചു. പ്രണയംനടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്രഭവനത്തിൽ വിധു കൃഷ്ണനെയാണ് (ചന്തു-31) പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി ജയകുമാർ ജോൺ 33 വർഷം കഠിനതടവിനും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചത് . അതേസമയം 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം.

2019-ലാണ് സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാർഥിനിയെ സ്കൂൾ പരിസരങ്ങളിൽ സ്ഥിരമായി പിന്തുടർന്ന പ്രതി പ്രണയം നടിച്ച് വശീകരിച്ച്  പീഡിപ്പിക്കുകയായിരുന്നു . ഒരുദിവസം വൈകുന്നേരമായിട്ടും പെൺകുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ മേൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവരം പുറത്ത് വന്നത് .

Leave a Reply

Your email address will not be published. Required fields are marked *