Your Image Description Your Image Description

കൊട്ടാരക്കര : ബാങ്കിൽ നിന്നെടുത്ത 25,000 രൂപ കവർന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നിർമാണത്തിന് വേണ്ടി ബാങ്കിൽ നിന്നു പിൻവലിച്ച 25,000 രൂപ കെഎസ്ആർടിസി വച്ച് മോഷ്ടാക്കൾ കവർന്നെടുത്തു. താമരക്കുടി പണ്ടാരത്ത് വീട്ടിൽ ഭവാനിയുടെ (64) പണമാണ് കവർന്നെടുത്തത്. പണം സൂക്ഷിച്ചിരുന്ന സഞ്ചിയുടെ അടിവശം ബ്ലേഡ് കൊണ്ട് കീറിയ നിലയിലാണ് കാണപ്പെട്ടത് . പണം നഷ്ടമായതോടെ കുടുംബത്തിന്റെ ഏക സ്വപ്‌നവും ഇരുട്ടിലായി.

കൊട്ടാരക്കര- കൊല്ലം റൂട്ടിൽ ഓടുന്ന ബസിലാണ് ഇന്നലെ രാവിലെ പന്ത്രണ്ടോടെ മോഷണo നടന്നത് . വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിന് കരാറുകാരന് പൈസ കൊടുക്കുന്നതിന് വേണ്ടിയാണ് പട്ടാഴിയിലെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്. പിന്നീട് കൊട്ടാരക്കരയിലെ ബാങ്കിൽ നിന്നും ക്ഷേമ പെൻഷൻ തുകയായ 2000 രൂപ കൂടി എടുക്കാൻ വേണ്ടി കൊട്ടാരക്കരയിലേക്ക് എത്തിയസമയത്താണ് . ബസിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടത്. എന്നാണ് ഭവാനി പറഞ്ഞത് . തുടർന്ന് റെയിൽവേ സ്റ്റേഷന് പരിസരത്തെ എസ്ബിഐ ശാഖയിൽ എത്തിയ സമയത്താണ് സഞ്ചി കീറിയത് ശ്രദ്ധയിൽപെട്ടത്. സംഭവത്തെത്തുടർന്ന് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *