Your Image Description Your Image Description

കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചവർ സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു . ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 5.30-ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപത്തായി പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്ത് വച്ചാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത് .

കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരണപ്പെട്ടത് . റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ അപ്പോൾതന്നെ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു.കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് മരിച്ച അനന്തവും . പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയാണ് മരിച്ച മീനാക്ഷിയും . ഇരുവരും
ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് .

സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽ നിന്ന് ഇറങ്ങിയത് . തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷിയും വീട്ടിൽനിന്ന്‌ ഇറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *