Your Image Description Your Image Description

ഉ​പ്പ​ള: ചേ​വാ​റി​ലെ ക​ര്‍ഷ​ക​ന്റെ സ്വ​ര്‍ണ​ചെ​യി​ന്‍ മോഷ്ടിച്ച കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ദി​യ​ടു​ക്ക നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ക​ര്‍ണാ​ട​ക ബി.​സി റോ​ഡ് ശാ​ന്തി അ​ങ്ങാ​ടി​യി​ല്‍ താമസിച്ചുവരുന്ന മു​ഹ​മ്മ​ദ​ലി എ​ന്ന അ​ഷ​റു​വി​നെ​യാ​ണ് (33) കു​മ്പ​ള എ​സ്.​ഐ ടി.​എം. വി​പി​നും സം​ഘ​വും ചേർന്ന് പിടികൂടിയത് .

കേ​സി​ലെ മ​റ്റൊ​രു പ്ര​തിയായ നെ​ല്ലി​ക്ക​ട്ട​യി​ലെ സു​ഹൈ​ലി​നെ ഒ​രാ​ഴ്ച മു​മ്പ് പോലീസ് അ​റ​സ്റ്റ് ചെയ്‌തിരുന്നു . മാ​ര്‍ച്ച് 17ന് ​രാ​വി​ലെ ആ​റ​ര മ​ണി​യോ​ടെയാണ് തോ​ട്ട​ത്തി​ലേ​ക്ക് ന​ട​ന്നുപോ​വു​ക​യാ​യി​രുന്ന ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ടി​യെ ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ര്‍ ത​ട​ഞ്ഞ് നിർത്തുകയും തുടർന്ന് ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍ണ ചെ​യി​ന്‍ ത​ട്ടി​പ്പ​റി​ച്ച് കൊണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേസ്

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പരിശോധിച്ചപ്പോളാണ് ഇവരെ പിടികൂടാൻ സഹായകരമായത് . പ്ര​തി മു​ഹ​മ്മ​ദ​ലി താ​മ​സി​ക്കു​ന്ന ക​ര്‍ണാ​ട​ക​യി​ലെ ​ വീ​ട്ടു​പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് ഇവരെപിടികൂടാൻ കഴിഞ്ഞത് . ഇയാൾക്കെ​തി​രെ നീ​ലേ​ശ്വ​രം, കാ​സ​ര്‍കോ​ട്, ആ​ദൂ​ര്‍, ബ​ദി​യ​ടു​ക്ക സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ക​ര്‍ണാ​ട​ക​യി​ലു​മാ​യി 20ഓ​ളം കേ​സു​ക​ള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ
പൊ​ലീ​സു​കാ​രാ​യ മ​നു, ഗോ​കു​ല്‍, വി​നോ​ദ്, സു​ഭാ​ഷ്, ഗി​രീ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, വ​നി​ത ഓ​ഫി​സ​ര്‍ ഗീ​ത എ​ന്നി​വ​ര്‍ ഇവരെ പിടികൂടാനുള്ള സം​ഘ​ത്തിൽ ഉൾപ്പെട്ടിരുന്നു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *