Your Image Description Your Image Description

കാഞ്ഞങ്ങാട് : ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചു .അതേസമയം കൈവശം ഉണ്ടായിരിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന ശേഷമാണ് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചത്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം നടന്നത് . 10 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടു പോയത്. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ 2.30ന് പശുവിനെ കറക്കനായി പുറത്തു പോയിരുന്നു . ആ സമയത്ത് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു. എന്നിട്ട് വീട്ടിൽ നിന്നു 800 മീറ്റർ അകലെയുള്ള വഴിയിൽ ഉപേക്ഷിച്ചു .പിന്നീട് കുട്ടി അടുത്തുള്ള വീട്ടിലെത്തി വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്.

2.30ന് പശുവിനെകറക്കനായി പോയി 3.30ന് തിരിച്ച് വീട്ടിനകത്ത് എത്തിയപ്പോഴാണ് മുറിയിൽ മകൾ ഇല്ലെന്ന് അച്ഛന് മനസിലായത് .വീടിന്റെ അടുക്കള വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. . മകളെ വീട് മുഴുവനും അന്വേഷിച്ചിട്ടും കണ്ടുകിട്ടിയില്ല .

വിവരമറിഞ്ഞ് അയൽവാസികളും നാട്ടുകാരും അന്വേഷണം തുടങ്ങിയിരുന്നു . ഒരു മണിക്കൂർ നേരം തിരച്ചിലിന് ശേഷമാണ് ഫോണിലേക്ക് കോൾ വന്നത്. മകൾ കയറിച്ചെന്ന വീട്ടിലെ ആളാണ് ഫോൺ ചെയ്തത്
മകൾ വീട്ടുകാരോട് സംഭവം പറഞ്ഞതിന് ശേഷം നമ്പർ കൊടുക്കുകയായിരുന്നു. ഉടൻ തന്നെ അച്ഛൻ സ്ഥലത്തെത്തി മകളെ കൂട്ടികൊണ്ട് പോയി . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *