Your Image Description Your Image Description

കരുനാഗപ്പള്ളി: ശാസ്താംകോട്ടയിൽ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ വിവിധ വകുപ്പുകൾ ചുമത്തി 50 വര്‍ഷവും ആറുമാസവും തടവിനും 1,50,000 രൂപ പിഴയും ശിക്ഷിച്ചു. 20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ അടച്ചില്ലെങ്കില് രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളുടേതാണ് ശിക്ഷാവിധി.

ഇന്ത്യന്‍ ശിക്ഷാനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പോക്‌സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. അതിജീവിതയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ പ്രതി വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *