Your Image Description Your Image Description

കൊല്ലം :കോളേജ് അധ്യാപകനായ സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്പ് എടുത്തു മുങ്ങിയ ചാത്തന്നൂർ ചിറക്കര ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് ( 61) വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി .

 

2008 ലായിരുന്നു സംഭവം .കോളേജ് അധ്യാപകനും ചാത്തന്നൂർ സ്വദേശിയുമായ സുഹൃത്തിനെ ഉപയോഗിച്ച് സഹവായ്പ്കാരനാക്കിയ ശേഷം പ്രസാദ് 5 ലക്ഷത്തിലേറെ രൂപ വായ്‌പ എടുത്തതാണ് കേസ് . 2008 ൽ ചാത്തന്നൂർ പോലീസ് ഏറ്റെടുത്ത കേസ് തുടർന്ന്‌ 2022 ൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു .കർണാടകയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്ന്‌ ക്രൈം ബ്രാഞ്ച് എസ്പിഃ എൻ. രാജന്റെ നേതൃത്വത്തിലുള്ള ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ജി. ഷാജി, എ. മനു എന്നിവർ ചേർന്ന് മൂകാംബികയിൽ നിന്നാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത് . ഇവിടെ ഇയാൾ ടിപ്പർ ഡ്രൈവറായി ജോലി ചെയ്യതു വരികയായിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാകിയതിനു ശേഷം റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *