Your Image Description Your Image Description

ഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം. പുതിയ ക്രിമിനൽ നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് ഇത് നടപ്പാക്കുന്നതിൽ പൊലീസിനും കോടതികൾക്ക് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്‍കരിച്ചാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

പൊലീസിന് ആവശ്യമായ പരിശീലനവും നിയമം നടപ്പാക്കാൻ സാധനസാമഗ്രഹികളും അത്യാവശ്യമാണ്. ഇവയുടെ അഭാവത്തിൽ പുതിയ ക്രിമിനൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

പുതിയ നിയമങ്ങൾ വന്നിട്ടും ഡൽഹിയിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് പഴയ ക്രിമിനൽ നിയമ പ്രകാരമാണ്. പുതിയ നിയമ പരിഷ്കരണം വന്നിട്ടും എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ല എന്ന മജിസ്‌ട്രേറ്റുമാരുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം കേന്ദ്ര ഭരണപ്രദേശങ്ങളിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്.രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ നിയമമായിരുന്നു.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ബില്ലുകൾ പാസാക്കിയത്. 1860ലെ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി.) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ര്‍.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ന്‍ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് നേരത്തെ പാസാക്കിയിരുന്നത്. ആ​ഗ​സ്റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ പി​ന്‍വ​ലി​ച്ച് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *