Your Image Description Your Image Description

കട്ടപ്പന: ക­​ട്ട­​പ്പ­​ന­​യി­​ലെ ഇ­​ര­​ട്ട­​ക്കൊ­​ല­​പാ​ത­​ക കേ­​സി­​ലെ പ്ര­​തി നി­​തീ­​ഷി­​നെ പോ­​ലീ­​സ് തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി​ച്ചു. ക​ട്ട­​പ്പ­​ന ഡി­​വൈ­​എ­​സ്­​പി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു­​ള്ള സം­​ഘ­​മാ­​ണ് പ്ര­​തി­​യു­​മാ­​യി തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​യ​ത്. വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

കേ­​സി​ല്‍ വി­​ജ​യ​ന്‍റെ ഭാ­​ര്യ സു­​മ­​യെ​യും മ­​ക​ന്‍ വി­​ഷ്­​ണു­​വി­​നെ​യും പോ­​ലീ­​സ് പ്ര­​തി ചേ​ര്‍­​ത്തി­​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സംഭവം. ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചാ​ണ് വി​ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാണ് എ​ഫ്ഐ​ആ​ർ. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന്  പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.

നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടി. 2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. കുട്ടിയുണ്ടായതിന്റെ നാണക്കേട് മറക്കാനാണ് നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടിയത്. കൊല്ലപ്പെട്ട വിജയന്‍ കുഞ്ഞിനെ കാലില്‍ തൂക്കി കുഞ്ഞിനെ നിതീഷിന് നല്‍കിയെന്നും തുടര്‍ന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കൊന്ന ശേഷം അന്നവര്‍ താമസിച്ചിരുന്ന വീടിന്റെ സമീപമുള്ള തൊഴുത്തില്‍ കുഴിച്ചിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *