Your Image Description Your Image Description

രാജ്യത്ത് ഏറ്റവുമധികം കാലാവസ്ഥാവ്യതിയാനം റിപ്പോര്‍ട്ടുചെയ്തത് കേരളത്തിൽ (3.6). സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് എന്‍വയണ്‍മെന്റ് പുറത്തുവിട്ട കാലാവസ്ഥാവ്യതിയാനസൂചികയിലാണ് ഇക്കാര്യം പറയുന്നത്. ഗോവയാണ് തൊട്ടുപിന്നിൽ (3.4). അന്തമാൻ നിക്കോബര്‍ (3.3), പുതുച്ചേരി (3.2), മിസോറം (3) എന്നിവ പിന്നാലെ. എല്‍നിനോ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങളെത്തുടര്‍ന്നാണ് മാറ്റം.

2023 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെയാണ് പഠനം നടത്തിയത്. 2023-ലെ 365 ദിവസങ്ങളില്‍ 318-ലും ഇന്ത്യയില്‍ അതിരൂക്ഷ കാലാവസ്ഥാ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രകാലാവസ്ഥാവ്യതിയാനം ഏറ്റവുംകൂടുതല്‍ പ്രകടമായത് ഹിമാചല്‍ പ്രദേശിലാണ് (149 ദിവസങ്ങൾ), തൊട്ടുപിന്നില്‍ മധ്യപ്രദേശ് (141), കേരളം (119), ഉത്തര്‍പ്രദേശ് (119 ) എന്നീ സംസ്ഥാനങ്ങളാണ്. എട്ടുസംസ്ഥാനങ്ങളില്‍ 100 ദിവസത്തിലധികം തീവ്രകാലാവസ്ഥ രേഖപ്പെടുത്തി. 208 ദിവസങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 202 ദിവസങ്ങളില്‍ മിന്നലും കൊടുങ്കാറ്റും 49 ദിവസങ്ങളില്‍ ഉഷ്ണതരംഗങ്ങളും 29 ദിവസങ്ങളില്‍ തണുത്ത തിരമാലകളും ഒമ്പതുദിവസങ്ങളില്‍ മേഘസ്ഫോടനവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *